ദോഹ: ഫോബ്സ് മാസികയുടെ ലോകത്തെ ഏറ്റവും വലിയ പൊതു ഓഹരി കമ്പനികളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള ആറ് വമ്പൻ കമ്പനികൾ ഇടംപിടിച്ചു. ബാങ്കിംഗ് മേഖലയുടെ കരുത്തിൽ മുന്നേറുന്ന ഖത്തരി കമ്പനികളിൽ 43.40 ബില്യൺ ഡോളർ വിപണി മൂല്യവുമായി ആഗോളതലത്തിൽ 220-ാം റാങ്ക് നേടിയ ഖത്തർ നാഷണൽ ബാങ്ക് (QNB) ഗ്രൂപ്പാണ് ഒന്നാമത്.
ബാങ്കിംഗ്, വ്യവസായം, ടെലികോം മേഖലകളിൽ നിന്നുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങളും മികച്ച ആഗോള റാങ്കുകളോടെ പട്ടികയിലുണ്ട്. ......
ദോഹ: ആവേശം കൊടുമുടിയിലെത്തിച്ച് 2026 ലോകകപ്പ് ഫുട്ബോളിന്റെ പ്രീ-ക്വാർട്ടർ (Round of 16) ലൈനപ്പായി. റൗണ്ട് ഓഫ് 32-ലെ അവസാന പോരാട്ടത്തിൽ ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കൊളംബിയ അവസാന ടിക്കറ്റും സ്വന്തമാക്കിയതോടെയാണ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ടുള്ള പതിനാറ് ടീമുകളുടെ ചിത്രം തെളിഞ്ഞത്. ......
ദോഹ: ഖത്തറിനെ കൂടുതൽ സുസ്ഥിരമായ മാലിന്യ സംസ്കരണ സംവിധാനത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ 'ദേശീയ ഉറവിട മാലിന്യ വേർതിരിക്കൽ പദ്ധതി' (National Waste Separation at Source Programme) നഗരസഭ മന്ത്രാലയം ശക്തമാക്കുന്നു. മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പദ്ധതി വിപുലീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ വിവിധ പാർപ്പിട മേഖലകളിലായി പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾക്കായി (Recyclable waste) 1,117 നീല ബിന്നുകളും, ജൈവമാലിന്യങ്ങൾക്കായി (Organic waste) അത്രയും തന്നെ ചാരനിറത്തിലുള്ള (Grey) ബിന്നുകളും വിതരണം ചെയ്തു. ......
ദോഹ: ഖത്തറിലെ സ്റ്റാർട്ടപ്പ് മേഖലയിൽ വൈവിധ്യമേറുന്നതായും പ്രാദേശിക വിപണിക്കപ്പുറം ആഗോള തലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും പുതിയ പഠന റിപ്പോർട്ട്. യുഎസ്-ഖത്തർ ബിസിനസ് കൗൺസിൽ - ദോഹ (USQBC Doha), വേൾഡ് ബാങ്ക് ഗ്രൂപ്പിൽ അംഗമായ ഇന്റർനാഷണൽ ഫൈനാൻസ് കോർപ്പറേഷൻ (IFC) എന്നിവർ സംയുക്തമായി തയ്യാറാക്കിയ ‘ഖത്തർ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സ്റ്റഡി’ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ......
ന്യൂഡൽഹി: കാൻസർ രോഗനിർണയത്തിൽ വലിയ മുന്നേറ്റമാകുമെന്ന് വിലയിരുത്തപ്പെടുന്ന മൾട്ടി-കാൻസർ രക്തപരിശോധന ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ്യും അപ്പോളോ ഹോസ്പിറ്റൽസ്യും ചേർന്നാണ് പുതിയ പരിശോധന രാജ്യത്ത് ലഭ്യമാക്കുന്നത്.
'ഷീൽഡ് മൾട്ടി-ക്യാൻസർ ഡിറ്റക്ഷൻ' എന്ന പേരിലുള്ള ഈ പരിശോധന അമേരിക്കൻ കമ്പനിയായ ഗാർഡന്റ് ഹെൽത്ത് വികസിപ്പിച്ചതാണ്. ......
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലഭിക്കുന്നതുപോലുള്ള പരിഗണനയാണ് കേരളത്തിലും അദാനി ഗ്രൂപ്പിന് ലഭിക്കുന്നതെന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ......
ജയ്പുർ: മോഷണശ്രമത്തിനിടെ പിടിയിലായ യുവതി, സ്വയം വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ......
കൊച്ചി: കർക്കടക മാസത്തിന്റെ ആരോഗ്യ പ്രാധാന്യം മുൻനിർത്തി 'എർത്ത്ബൗണ്ട് വെൽനെസ്' പദ്ധതിയുമായി സന്താരി റിസോർട്ട്സ്. പ്രകൃതിയോടിണങ്ങിയ വിശ്രമവും ആധികാരികമായ ആയുർവേദചികിത്സയും സമന്വയിപ്പിക്കുന്ന പ്രത്യേക മൺസൂൺ വെൽനെസ് പദ്ധതികളാണ് ജൂലൈ 1 മുതൽ സെപ്റ്റംബർ 30, 2026 വരെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
സന്താരി റിസോർട്ട്സിന്റെ ആയുർവേദ വെൽനെസ് വിഭാഗമായ ആയുര വെൽനെസ് വഴിയാണ് ഈ സേവനങ്ങൾലഭ്യമാക്കുന്നത്. ......
മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ യുവതിയെ അർദ്ധനഗ്നയാക്കി, മുടി മുറിച്ച്, ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. ......
ടെൽ അവീവ്: ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നെന്ന അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതവും യാഥാർഥ്യത്തെ വളച്ചൊടിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് "പതിവുപോലെ വ്യാജവാർത്ത"യാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹികമാധ്യമ പോസ്റ്റിലൂടെ പ്രതികരിച്ചു. ......